bjp end hunger strike says report
ശബരിമല കര്‍മ്മസിതിക്കൊപ്പം സന്നിധാനത്ത് പ്രതിഷേധത്തില്‍ ബിജെപി പങ്കെടുക്കേണ്ടതില്ലെന്ന ആര്‍എസ്എസ് തിരുമാനത്തിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങിയത്. സമരം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിജെപി തിരുമാനിച്ചിരുന്നു. എന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും സെക്രട്ടറിയേറ്റിലെ നിരാഹാര സമരത്തിന് കാരണമായി. എന്നാല്‍ നിരാഹാരം കിടക്കാന്‍ ആളെ കിട്ടാതായതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം.